ജിദ്ദ എയർപോർട്ട് റൺവേയിൽ വിമാനം തെന്നി മാറി
ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് റൺ വേയിൽ ബുധനാഴ്ച രാവിലെ വിമാനം തെന്നി മാറി.
ഗൾഫ് സ്ട്രീം 400 വിമാനമാണു തെന്നിയതെന്ന് എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
രാവിലെ 8:10 നാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എമർജൻസി ടീമുകൾ ഉടൻ തന്നെ അപകടം സ്ഥലത്ത് ഹാജരായതായും, ഒരു സ്പെഷ്യലൈസ്ഡ് ടീം ഈ സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa