Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും പഴയ ലെവി കുടിശ്ശികയുടെ ഭാരമില്ലാതെ സ്പോൺസർഷിപ്പ് മാറാം

ജിദ്ദ: വിദേശ തൊഴിലാളികൾക്കുള്ള കഫാല മാറ്റ സംവിധാനം ഭേദഗതി ചെയ്യുന്നതിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

പുതിയ സംവിധാന പ്രകാരം ഒരു തൊഴിലാളി സ്പോൺസർഷിപ്പ് മാറുന്ന സമയം, പഴയ സ്പോൺസർ തൊഴിലാളിയുടെ മേൽ അടക്കാനുള്ള ലെവി കുടിശികകൾ അടക്കാതെത്തന്നെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകും.

നേരത്തെ ഈ ആനുകൂല്യം വ്യക്തിഗത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാത്രമായിരുന്നു ബാധകമായിരുന്നതെങ്കിൽ ഇപ്പോൾ മുഴുവൻ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ബാധകമാകുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

സ്പോൺസർഷിപ്പ് മാറിയ ദിവസം മുതലുള്ള ലെവി തുകയാണ് പുതിയ സ്പോൺസർ അടക്കേണ്ടി വരിക.

പുതിയ അനുകൂല്യം തൊഴിൽ വിപണി കൂടുതൽ ആകർഷകമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

ഇഖാമ കാലാവധി അവസാനിച്ചതിനാൽ കഫീലിന്റെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുമെങ്കിലും പഴയ സ്പോൺസർ അടക്കാനുളള ലെവി കുടിശ്ശികയുടെ ഭാരമോർത്ത് പലരും കഫാല മാറാതെ എക്സിറ്റ് ഇഷ്യു ചെയ്യാറാണ് പതിവ്. പുതിയ ആനുകൂല്യ പ്രകാരം ഇനി പഴയ ലെവിയുടെ ഭാരമില്ലാതെത്തന്നെ കഫാല മാറാമെന്നത് നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്