സൗദിയിലേക്ക് ജിസിസി പ്രവാസികളിൽ മൂന്ന് പ്രൊഫഷനിലുള്ളവർക്ക് ഇ ടൂറിസ്റ്റ് വിസ ലഭിക്കില്ല
ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദിയിലേക്ക് ഇ ടൂറിസ്റ്റ് വിസ ലഭ്യമായെങ്കിലും മൂന്ന് പ്രൊഫഷനുകളിലുള്ളവർക്ക് ഇ ടൂറിസ്റ്റ് വിസ ലഭിക്കില്ലെന്ന് റിപ്പോർട്ട്.
ലേബർ,നഴ്സ്, ഡ്രൈവർ എന്നീ മൂന്ന് പ്രൊഫഷനുകളിൽ ജിസിസിയിൽ ജോലി ചെയ്യുന്നവർക്കാണ് ഇ ടൂറിസ്റ്റ് വിസ ലഭിക്കാതിരിക്കുക.
അതേ സമയം ഇ ടൂറിസ്റ്റ് വിസ ലഭിക്കാത്തവർക്ക് അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് വിസ ലഭിക്കാൻ ശ്രമിക്കാവുന്നതാണെന്ന് ബന്ധപ്പെട്ടവർ നേരത്തെ അറിയിച്ചിരുന്നു.
ആരോഗ്യ ഇൻഷൂറൻസ് അടക്കം ഏകദേശം 435 റിയാൽ ആണ് സൗദി ടൂറിസ്റ്റ് വിസക്ക് ചെലവ് വരിക.
ഗൾഫ് പ്രവാസികൾക്ക് ഇ ടൂറിസ്റ്റ് വിസ ലഭ്യമാക്കിയത് സൗദി ടൂറിസം മേഖലക്ക് വലിയ മുതൽക്കൂട്ടാകും. ടൂറിസ്റ്റ് വിസയിലുള്ളവർക്ക് ഉംറ പെർമിറ്റും ലഭിക്കുമെന്നതിനാൽ തീർഥാടകരുടെ സാന്നിദ്ധ്യവും വർദ്ധിച്ചേക്കും.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa