“ഭാവനക്കപ്പുറം” റിയാദ് സീസൺ 2022 ലോഗോ അവതരിപ്പിച്ചു
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ (ജിഇഎ) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ തുർക്കി അൽ-ഷൈഖ് ബുധനാഴ്ച റിയാദ് സീസൺ 2022-ന്റെ ലോഗോ “ബിയോണ്ട് ഇമാജിനേഷൻ” എന്ന സ്ലോഗനു കീഴിൽ അവതരിപ്പിച്ചു.
റിയാദ് സീസൺ 2022-ൽ പുതിയ സോണുകളും ഇവന്റുകളും അഭൂതപൂർവമായ അനുഭവങ്ങളും ഉൾപ്പെടും.
“ഇമാജിൻ മോർ” “ഇമാജിൻ” തുടങ്ങിയ മുൻ സീസൺ സ്ലോഗനുകളുമായി താരതമ്യപ്പെടുത്തുംബോൾ പുതിയ സീസണിന്റെ ഐഡന്റിറ്റി ( “ബിയോണ്ട് ഇമാജിനേഷൻ” ) വലിയ പ്രതീക്ഷയാണ് നൽകുന്നത്.
സീസൺ 2022 വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് തുർക്കി ആലു ഷെയ്ഖ് അറിയിച്ചു.
വിനോദ മേഖല വ്യവസായത്തിന്റെ നിലവാരം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വരുമാനം വർദ്ധിപ്പിക്കുന്നതിനും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സൗദി അറേബ്യയുടെ തലസ്ഥാനത്തെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും റിയാദ് സീസണ് സാധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa