Monday, September 23, 2024
Saudi ArabiaTop Stories

സൗദി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപ്പെടുത്തി

റിയാദ്: സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദ്ദേശപ്രകാരം  റിയാദിൽ നടന്ന സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി.

28 അംഗ സംഘം 7 മണിക്കൂർ 7 ഘട്ടങ്ങളായാണ്  ഓപറേഷന്റെ വിജയത്തിനായി യത്നിച്ചത്.

32 വർഷത്തിനുള്ളിൽ 23 രാജ്യങ്ങളിലെ 127 സയാമീസ് ഇരട്ടകളുടെ കേസുകൾ സൗദി അറേബ്യ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ന് നടന്നത് 53 ആമത് കോൺജോയിന്റ് ഇരട്ടകളുടെ വേർപ്പെടുത്തൽ ഓപറേഷൻ ആണ്.

മുൻ സൗദി ആരോഗ്യ മന്ത്രിയും നിലവിൽ കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവിയുമായ ഡോ: അബ്ദുല്ല റബീ അയുടെ നേതൃത്വത്തിലാണ് സയാമീസ് ഇരട്ടകളുടെ വേർപ്പെടുത്തൽ ശസ്ത്രക്രിയകൾ നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്