Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുമതിയില്ല

റിയാദ്:  സൗദിയിലെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുവാദമില്ലെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് മറുപടി നൽകുകയായിരുന്നു അതോറിറ്റി.

സ്വതന്ത്ര വിപണികൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളും ആവശ്യകതകളും അനുസരിച്ച്, ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ വിൽക്കാൻ അനുവദിക്കാത്ത പദാർത്ഥങ്ങളിൽ ഒന്നാണ് മദ്യം എന്നാണ് കസ്റ്റംസ് വിശദീകരിച്ചത്.

എയർ, കടൽ, കര പോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നേരത്തെ മന്ത്രി സഭ നൽകിയിരുന്നു.

കസ്റ്റംസ് തീരുവയ്ക്ക് വിധേയമാകാതെ എല്ലാത്തരം വിദേശ ചരക്കുകളും അവയുടെ ഉത്ഭവ സ്ഥലത്ത് നിന്ന് സ്വതന്ത്ര വിപണികളിൽ കൊണ്ട് വരാനും മാർക്കറ്റിൽ നിന്ന് നികുതിയില്ലാതെ സാധനങ്ങൾ പുറത്തേക്ക് കൊണ്ട് പോകാനും ഡ്യൂട്ടി ഫ്രീ മാർക്കറ്റ് വ്യവസ്ഥ അനുവദിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്