Sunday, September 22, 2024
Saudi ArabiaTop Stories

മദീനയിലെ ആഘമാരിൽ ഇനി ജീവിച്ചിരിക്കുന്നത് 100 ഉം 80 ഉം വയസ്സായ രണ്ട് പേർ മാത്രം; ആഘകളുടെ ചരിത്രവും ഉത്തരവാദിത്വങ്ങളും പദവിയും അറിയാം

മദീനയിലെ ആഘമാരിൽ പ്രമുഖനായിരുന്ന ശൈഖ് അബ്ദു അലി ഇദ്രീസ് ശൈഖ് കഴിഞ്ഞ ദിവസം ഈ ലോകത്തോട് വിട പറഞ്ഞതോടെ മദീനയിലെ ആഘമാരിൽ ഇനി അവശേഷിക്കുന്നത് 100 ഉം 80 ഉം വയസ്സായ രണ്ട് പേർ മാത്രം. ഇവർ നിലവിൽ മദീന മസ്ജിദിലെ സേവനങ്ങളിൽ വ്യാപൃതരാണെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയെയും റൗളയെയും ഹുജ്റതുശരീഫിനെയും പരിപാലിക്കുന്ന പ്രത്യേക വിഭാഗം ആണ് ആഘമാർ. അവർ മറ്റു ഉല്ലാസ പ്രവർത്തനങ്ങളിലോ മറ്റോ വ്യാപൃതരാകാതെ ജോലിയിൽ മാത്രം ശ്രദ്ധ്ര കേന്ദ്രീകരിച്ചിരിക്കുന്ന ഒരു വിഭാഗമാണ്. ശാന്തമായ മുഖവും മൃദുലമായ സവിശേഷതകളും മനോഹരമായ എംബ്രോയ്ഡറി വസ്ത്രങ്ങളുമായി ഇവർ പ്രത്യക്ഷപ്പെടുന്നു.

ചരിത്രപരവും ഭാഷാപരവുമായ നിരവധി പരാമർശങ്ങൾ ‘ആഘ’ എന്ന വാക്ക് ഒരു വിദേശിയാണെന്ന് കരുതുന്നു. ഈ വാക്ക് ടർക്കിഷ്, കുർദിഷ്, പേർഷ്യൻ ഭാഷകളിൽ ശൈഖുമാരെയും ധനികരെയും തലവന്മാരെയും മറ്റു ഉന്നത സ്ഥാനീയറെയും വിശേഷിക്കാൻ ഉപയോഗിക്കുന്നുണ്ട്.

ആഘകളുടെ ആവിർഭാവം അയ്യൂബി കാലഘട്ടത്തിൽ ആയിരുന്നു. എത്യോപ്യയിൽ നിന്നും ആണ് ഭൂരിഭാഗം ആഘമാരും എത്തിത് ഇന്ത്യ, സെൻട്രൽ ഏഷ്യ, സിന്ധ്,എന്നിവിടങ്ങളിൽ നിന്നും ആഘമാർ വന്നിട്ടുണ്ട്.

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം അന്ത്യ വിശ്രമം കൊള്ളുന്ന വിശുദ്ധ ഹുജ്റയുടെ കാവൽ മുതൽ അതിന്റെ സ്വകാര്യ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതുവരെ അവരുടെ ചുമതലകൾ വ്യത്യസ്തമാണ്.

ഇസ്‌ലാമിക യുഗങ്ങളിലുടനീളം ആഘകൾക്ക് മഹത്തായതും ഉയർന്നതുമായ സാമൂഹിക പദവി ഉണ്ടായിരുന്നു, അവർ ഗവർണർ കൗൺസിലിൽ ഇരിക്കും, കൂടാതെ രണ്ട് ഹറം മസ്ജിദുകളിലെ അവരുടെ പ്രവർത്തനത്തെ ബഹുമാനിച്ച് സന്ദർശകർ അവരുടെ കൈകളിൽ ചുംബിക്കും.

സൗദി ഭരണകാലത്ത് ആഘകൾക്ക് വലിയ പദവിയാണ് നൽകിയിട്ടുള്ളത്. രാജാവിനെ നേരിട്ട് അഭിവാദ്യം ചെയ്യാൻ ആഘകൾക്ക് ഔദ്യോഗിക ചട്ടങ്ങൾ വരെ ഒരുക്കിയിട്ടുണ്ട്.

40-ലധികം ദൗത്യങ്ങൾ ആദ്യ കാലത്ത് ആഘകളുടെ സേവനത്തിൽ ഉണ്ടായിരുന്നു. കാലക്രമേണ അത് കുറഞ്ഞു, കഅബ കഴുകുക, ഹജറുൽ അസ്‌വദ്, റുക്ന്, മഖാമു ഇബ്രാഹിം എന്നിവ സുഗന്ധം പൂശുക, തീർഥാടകർക്ക് സംസം വെള്ളം നൽകൽ എന്നിവ അവരുടെ ചുമതലയിലായിരുന്നു.

ഹറം ഇമാമിന്റെ മുസ്വല്ല വിരിക്കൾ, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ യുടെ ഖബർ നില നിൽക്കുന്ന ഹുജ്റ പരിപാലിക്കൽ, പനിനീര്, കസ്തൂരി, ആമ്പർ എന്നിവയുപയോഗിച്ച് സുഗന്ധം പൂശൽ പകൽ സമയത്ത് മസ്ജിദുന്നബവിയെ പരിപാലിക്കുക, രാത്രി അവിടെ ചെലവഴിക്കുകയും കാവൽ നിൽക്കുകയും , വെളിച്ചം സജ്ജീകരിക്കുകയും ചെയ്യുക, സിയാറത്തിനെത്തുന്ന പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കുക, വർഷം തോറും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഖബറിടത്തിലെ കിസ്‌വ മാറ്റുക.എന്നിവയെല്ലാം ആഘമാരുടെ ചുമതലയിൽ പെടുന്നു.

ആകെ 12 ആഘകൾ ആണ് സേവാനത്തിൽ ഉണ്ടായിരിക്കുക. ആഘകളുടെ ശൈഖ് ആണ് ഉന്നത പദവി വഹിക്കുന്നയാൾ. ശൈഖുൽ ഹറമിനൊപ്പം ഹുജ്റത്തു ശരീഫിൽ സുഗന്ധം പുകച്ചു പ്രവേശിക്കലും വെളിച്ചം തെളിയിക്കലും ഇവരുടെ ഉന്നത സേവനങ്ങളിൽ പെടുന്നു. നിലവിലെ ശൈഖ് ആയിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. അത് അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

ആഘകളുടെ വാക്കുകൾ സുരക്ഷാ സൈനികരുടെ വാക്കുകൾ പോലെ വലിയ വിലയുള്ളതായിരുന്നു. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹുജ്റയുടെ താക്കോൽ കൈവശമുള്ളയാൾ മെഴുക്, എണ്ണ എന്നിവയുടെ ശേഖരണത്തിന് മേൽനോട്ടം വഹിക്കുന്നു, ആഘകൾക്ക് സംഭാവനയായി നൽകുന്ന തുകകൾ സ്വീകരിക്കുന്നു, അദ്ദേഹത്തിന്റെ അഭാവത്തിൽ ഒരു പ്രതിനിധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.

കാവലും ഭക്ഷണ കാര്യങ്ങളും പരിപാലനവും വൃത്തിയാക്കലും മറ്റുമായി ആഘകളെ മൂന്ന് വിഭാഗമായായിരുന്നു തരം തിരിച്ചിരുന്നത്.

ഏതായാലും പരിപാവനമായ റൗളയും ഹുജ്റയുമെല്ലാം പരിപാലിക്കാൻ ഭാഗ്യം ലഭിച്ച ആഘമാർ ചരിത്രത്തിൻ്റെ ഇടനാഴികളിൽ വലിയ ആദരവും പദവിയും ലഭിച്ച ഉന്നത സ്ഥാനീയരായിരുന്നു എന്ന് മനസ്സിലാക്കാം. ആഘമാരെക്കുറിച്ചുള്ള ഒരു പഴയ വീഡിയോ താഴെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്