Friday, November 15, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക: കഫീലിന് തത്ക്കാലം തന്റെ മൊബൈൽ നൽകിയ മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി

റിയാദിൽ തൻ്റെ മൊബൈൽ ഫോൺ സ്പോൺസർക്ക് താത്ക്കാലികമായി നൽകിയ മലപ്പുറം സ്വദേശിക്ക് കിട്ടിയത് എട്ടിൻ്റെ പണി.

ഇഖാമ പുതുക്കാനുള്ള ഒ ടി പി വരുമെന്ന് പറഞ്ഞ് ആയിരുന്നു കഫീൽ മലയാളിയിൽ നിന്ന് മൊബൈൽ വാങ്ങിയത്. കുറച്ച് സമയം കഴിഞ്ഞ് മൊബൈൽ തിരികെ നൽകുകയും ചെയ്തു.

എന്നാൽ രണ്ട് മാസങ്ങൾക്ക് ശേഷം മലയാളിയുടെ മൊബൈലിലേക്ക് ലോൺ അടക്കാൻ ബാക്കിയുണ്ടെന്നും മുഴുവൻ തുകയും ഉടൻ അടച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും അറിയിച്ച് കോടതിയിൽ നിന്ന് മെസേജ് വരികയായിരുന്നു.

തുടർന്ന് ഇദ്ദേഹം സാമൂഹിക പ്രവർത്തകരുമായി ചേർന്ന് സംഭവം അന്വേഷിച്ചപ്പോൾ തമാം ഫൈനാൻസ് കംബനിയിൽ 50,000 റിയാലിൽ പരം ലോൺ അടക്കാൻ ഉള്ളതായി കണ്ടെത്തുകയായിരുന്നു. 25,000 റിയാൽ മലയാളിയുടെ പേരിൽ ആരോ ലോൺ എടുത്തതിന്റെ പലിശയടക്കം രണ്ട് വർഷത്തെ അടവ് ആയായിരുന്നു 51,498 റിയാൽ അടക്കാനുണ്ടായിരുന്നത്. രണ്ട് മാസത്തെ അടവ് അടക്കാതിരുന്നപ്പോഴായിരുന്നു ലോൺ നൽകിയ കംബനി കേസ് ഫയൽ ചെയ്തത്.

വിശദമായ അന്വേഷണത്തിൽ കഫീൽ ആയിരുന്നു ലോൺ എടുത്തത് എന്ന് മനസ്സിലായി. മലയാളി കഫീലിനു മൊബൈൽ ഫോൺ താത്ക്കാലികമായി നൽകിയ സമയത്തായിരുന്നു തുക കഫീലിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയത് എന്നും വ്യക്തമായിട്ടുണ്ട്.

മിനിമം 5000 റിയാൽ ശംബളം ഉള്ളവർക്ക് മാത്രമേ ലോൺ നൽകുകയുള്ളൂ എന്ന് ഫിനാൻസ് കംബനി തന്നെ വ്യവസ്ഥ വെച്ചിട്ടും രേഖകളിൽ 400 റിയാൽ മാത്രം ശംബളമുള്ള മലയാളിയുടെ പേരിൽ കഫീൽ എങ്ങനെ ലോൺ തരപ്പെടുത്തി എന്നതും വലിയ ഗൂഡാലോചന നടന്നതിൻ്റെ തെളിവാണ്.

ഇതേ ഫിനാൻസ് കമ്പനി നേരത്തെ നിരപരാധികളായ രണ്ട് മലയാളികളെ ലോണിന്റെ പേരിൽ കുടുക്കിയിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

ഏതായാലും ഫിനാൻസ് കമ്പനിക്കെതിരെ അഭിഭാഷകൻ മുഖേന മലയാളി കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെടാതിരിക്കാൻ മലയാളികൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മൊബൈലും മറ്റും മറ്റാർക്കും കൈമാറുന്നത് സൂക്ഷിക്കണമെന്നും അനുഭവം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്