അബുദാബിയിൽ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു; ദുബായ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം
അബുദാബി: അബുദാബിയിലും ദുബായിലും നടന്ന മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും വ്യോമഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അബുദാബിയിലെ അൽ ബഹിയ മേഖലയിൽ സിവിലിയൻ വാഹനത്തിന് മുകളിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടതായി അബുദാബി മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാൾ ഒരു ഫലസ്തീൻ പൗരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പങ്കിടുന്നത് ഒഴിവാക്കണമെന്നും അബുദാബി മീഡിയ ഓഫീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. ഡ്രോൺ പതിച്ചതിനെത്തുടർന്ന് വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കുകളിൽ ഒന്നിൽ തീപിടുത്തമുണ്ടായി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സർവീസുകൾ നിർത്തിവെക്കുകയും ചെയ്തത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
