Wednesday, March 18, 2026
GCCSaudi ArabiaTop Stories

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല. ഇതോടെ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി വെള്ളിയാഴ്ച (മാർച്ച് 20) ഗൾഫ് മേഖലയിൽ ചെറിയ പെരുന്നാൾ ആഘോഷിക്കും.

സൗദി അറേബ്യയിലെ തുമൈർ, സുദൈർ എന്നിവിടങ്ങളിൽ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും ദൃശ്യമാകാത്തതിനെത്തുടർന്ന് വ്യാഴാഴ്ച റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.

യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ. അതേ സമയം ഒമാനിലും വെള്ളിയാഴ്‌ച പെരുന്നാൾ ആകുമെന്നാണ് കരുതുന്നത്. ഇതോടെ ഇത്തവണ ഗൾഫ് രാജ്യങ്ങളിലെല്ലാം ഒരേദിവസം തന്നെ ചെറിയ പെരുന്നാൾ വരാനുള്ള സാധ്യതയേറി.

മുപ്പത് നാൾ നീണ്ടുനിന്ന വ്രതശുദ്ധിയുടെ ആത്മനിർവൃതിയിലാണ് വിശ്വാസികൾ ഈദ് ആഘോഷങ്ങളിലേക്ക് കടക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച കൂടി വിശ്വാസികൾ വ്രതം അനുഷ്ഠിക്കും.

വെള്ളിയാഴ്ച പുലർച്ചെ പെരുന്നാൾ നമസ്കാരം നടക്കും. സൗദിയിൽ മഴ പെയ്യാൻ സാധ്യതയുള്ളത്കൊണ്ട് പള്ളികളിൽ വെച്ചായിരിക്കും നമസ്കാരമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa