Tuesday, September 24, 2024
SharjahTop Stories

കഴുത്തിൽ കുരുക്കിടുന്ന ഫോട്ടോ സുഹൃത്തിന് അയച്ചുകൊടുത്ത് ഇന്ത്യൻ ടീച്ചർ ആത്മഹത്യ ചെയ്തു.

ഷാർജ: ഇന്ത്യൻ ടീച്ചർ ഷാർജയിലെ വീട്ടിൽ വെച്ച് തൂങ്ങി മരിച്ചു. അജ്മാനിലെ ഒരു സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചറായ മർസോന എസ് എം ആണ് ഷാർജയിലെ അൽ ഗാഫിയയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത്.

മരിക്കുന്നതിന് മുൻപ് കഴുത്തിൽ ഒരു തുണി ഉപയോഗിച്ച് കുരുക്കിടുന്ന ഫോട്ടോ സുഹൃത്തിന് വാട്സ്ആപ്പിൽ അയച്ചു കൊടുത്തിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്താണ് പോലീസിനെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് പോലീസും ആംബുലൻസും സ്ഥലത്തെത്തിയപ്പോഴേക്കും ഇവരയുടെ നില അങ്ങേയറ്റം ഗുരുതരമായിരുന്നു. ഉടനെ തന്നെ അൽ-ഖസീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തി അല്പസമയത്തിനകം ഇവർ മരണപ്പെട്ടു.

പോലീസ് ചോദ്യം ചെയ്തതനുസരിച്ച് ആത്മഹത്യ ചെയ്യാൻ ഇടയായ കാരണം സുഹൃത്ത് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ.

വിവാഹ മോചിതയായിരുന്ന ഇവരുടെ കുട്ടികൾ മുൻ ഭർത്താവിന്റെ സംരക്ഷണയിൽ ഇന്ത്യയിലാണ് ഉള്ളത്. കുട്ടികളുടെ സംരക്ഷണത്തിനെ ചൊല്ലി മുൻ ഭർത്താവുമായി തർക്കത്തിലായിരുന്നു.

സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഇവർ പറഞ്ഞിരുന്നു. സുഹൃത്ത് ഇവരെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും, രാത്രി നേരിട്ട് കാണാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഇതിന് മറുപടിയായി കഴുത്തിൽ കുരുക്കിടുന്ന ഫോട്ടോ വാട്സാപ്പിൽ സുഹൃത്തിന് അയച്ചു കൊടുക്കുത്തിന് ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഉടനെ തന്നെ സുഹൃത്ത് ഇവരുടെ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കുന്നുണ്ടായിരുന്നില്ല. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും ഇവരുടെ നില അതീവ ഗുരുതരാവസ്ഥയിലെത്തിയിരുന്നു.

തുടർന്നാണ് ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q