ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സല്മാൻ രാജാവും കിരീടാവകാശിയും മസ്ജിദുൽ ഹറാമിൽ പെരുന്നാൾ നമസ്ക്കാരം നിർവ്വഹിച്ചു

മക്ക: സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും വിശുദ്ധ ഹറമിൽ പെരുന്നാൾ നമസ്ക്കാരം നിർവ്വഹിച്ചു.

ലെബനാൻ പ്രധാനമന്ത്രി സഅദ് അൽ ഹരീരി, പ്രിൻസ് മുഖ്രിൻ ബിൻ അബ്ദുൽ അസീസ്, പ്രിൻസ് അഹമദ് ബിൻ അബ്ദുൽ അസീസ്, പ്രിൻസ് ഖാലിദ് അൽ ഫൈസൽ തുടങ്ങിയവരും രാജാവിനോടോപ്പം നമസ്ക്കാരത്തിൽ പങ്കെടുത്തു.

ലോകത്തെ എല്ലാ വിശ്വാസികൾക്കും രാജാവ് ഈദ് ആശംസകൾ നേർന്നു. വിവിധ മുസ്ലിം ഭരണാധികാരികൾക്ക് രാജാവും കിരീടാവകാശിയും ഈദ് ആശംസകൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്