ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ വെയിലത്ത് ജോലി ചെയ്യിക്കുന്നത് കണ്ടാൽ അധികൃതരെ അറിയിക്കാൻ ആഹ്വാനം

കുവൈത്തിൽ പകൽ 11 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ തൊഴിലാളികളെ തുറസ്സായ സ്ഥലങ്ങളിൽ വെയിലിൽ ജോലി ചെയ്യിക്കുന്നത് കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്ത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി ആഹ്വാനം ചെയ്തു.

ഇത്തരം സംഭവങ്ങൾ കണ്ടാൽ അത് മൊബൈലിൽ പകർത്തുകയും 55643333 എന്ന നബറിലേക്ക് അയക്കുകയും ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും സൊസൈറ്റി ചെയർമാൻ ഖാലിദ് അൽ ഹുമൈദ് ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തി ജൂൺ മുതൽ ആഗസ്ത് വരെയുള്ള കാലയളവിൽ കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്