ലോൺട്രികളിലും സൗദി യുവതികൾ ജോലി ചെയ്യാൻ തുടങ്ങി
സൗദികൾ ഈ ജോലി ചെയ്യുമോ എന്നുള്ള സ്ഥിരം ചോദ്യങ്ങളൊക്കെ മാറ്റി വെച്ചോളൂ… വസ്ത്രങ്ങൾ അലക്കിക്കൊടുക്കുന്ന സ്ഥാപനങ്ങളിലും സൗദി യുവതികൾ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങി!
റമളാൻ തുടക്കം മുതലായിരുന്നു റിയാദിലെ ഒരു ലോൺട്രിയിൽ ഏഴ് സൗദി യുവതികൾ ജോലി ചെയ്യാൻ ആരംഭിച്ചത്.
നൂറാ ദോസരി എന്ന സൗദി യുവതിയുടെ ഉടമസ്ഥതയിലുള്ള ലോൺട്രിയിലായിരുന്നു സൗദി യുവതികൾ ജോലിക്ക് പ്രവേശിച്ചത്.
പെരുന്നാൾ രാത്രിയിൽ ലോൺട്രിയിലെ മെഷീൻ കേടാകുകയും അത് നന്നാക്കാൻ ടെക്നീഷ്യന്മാരെ വിളിക്കുകയും ചെയ്തെങ്കിലും ആരെയും കിട്ടിയില്ലെന്നും അവസാനം അതും സ്വയം നന്നാക്കിയെടുത്തെന്നും നൂറ പറയുന്നു.
ഒരു മാസത്തെ ട്രെയിനിംഗ് സൗദി യുവതികൾക്ക് നൽകിയിരുന്നെന്നും ജോലിയിൽ മികച്ച പ്രകടനമാണു അവർ കാഴ്ച വെക്കുന്നതെന്നും നൂറ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
