തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അഭിമാന നിമിഷം: WWE ചാമ്പ്യൻഷിപ്പിൽ സൗദി യുവാവ് ജേതാവ്

കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന WWE സൂപർ ഷോ ഡൗണിൽ സൗദി യുവാവ് ജേതാവായി. ജിദ്ദ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന 50 സ്റ്റാർസ് ഷോഡൗണിലാണു മൻസൂർ അഷഹീൽ ഏവരെയും അത്ഭുതപ്പെടുത്തി ജേതാവായത്.

ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ അണ്ടർടേക്കർ, രാണ്ടി ഓർട്ടൺ, സേത് റോളിൻസ്, വിൻ ബാളർ, ഷെയ്ൻ മക് തുടങ്ങിയവരെല്ലാം വിജയികളായി.

കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിൽ നടന്ന 50 സ്റ്റാർസ് സൂപർ ഷോ ഡൗൺ മത്സരങ്ങൾ വീക്ഷിക്കാൻ വൻ ജനാവലിയായിരുന്നു എത്തിച്ചേർന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്