Monday, September 23, 2024
OmanTop Stories

ഒമാൻ എയർ കാബിൻ ക്രൂവിന് പുതിയ യൂണിഫോം

മസ്കത്ത്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ തങ്ങളുടെ കാബിൻ ക്രൂവിന് പുതിയ യൂണിഫോം അവതരിപ്പിച്ചു.

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് വ്യാഴാഴ്ചയാണ് പുതിയ യൂണിഫോമിന്റെ അനാച്ഛാദന ചടങ്ങ് സംഘടിപ്പിച്ചത്. മസ്കറ്റിൽ നിന്നും ലണ്ടൻ ഹീത്രോയിലേക്ക് പോവുന്ന വിമാനത്തിലെ ജീവനക്കാർ ചടങ്ങിൽ പുതിയ യൂണിഫോം ധരിച്ച് പങ്കെടുത്തു.

ഒമാൻ കടലിന്റെ നിറത്തെ അനുസ്മരിപ്പിക്കുമാറ് ടർകോയിസ് വർണ്ണത്തിലാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒമാൻ എയറിന്റെ തന്നെ പ്രോഡക്ട് ആൻഡ് ഡവലപ്മെന്റ് ടീം ആണ് പുതിയ യൂണിഫോമിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. ആധുനിക രീതിയിൽ മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പുതിയ യൂണിഫോം എന്ന് ഒമാൻ എയർ അധികൃതർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q