Saturday, September 21, 2024
Saudi ArabiaTop Stories

സിഗരറ്റിൻ്റെ വില നൽകാതെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബഖാല ജീവനക്കാരൻ്റെ കാലിൽ കാർ കയറ്റിയ പ്രതികൾ പിടിയിൽ

ജിസാനിലെ ദർബിലെ ഒരു ബഖാലയിൽ നിന്ന് സിഗരറ്റിൻ്റെ വില നൽകാതെ രക്ഷപ്പെടാനുള്ള സൗദി പൗരൻ്റെ ശ്രമത്തെ തടയുന്നതിനിടയിൽ ബഖാല ജീവനക്കാരൻ്റെ കാലിൽ കാർ കയറ്റി പരിക്കേൽപ്പിച്ച സ്വദേശികൾ സൗദി പോലീസിൻ്റെ പിടിയിലായി. അസീർ പട്രോൾ ടീമിൻ്റെ രഹസ്യ വിഭാഗമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു സൗദി പൗരൻ കടയിൽ കയറി സിഗരറ്റ് ആവശ്യപ്പെടുകയും ജോലിക്കാരൻ സിഗരറ്റ് നൽകിയ സമയം അയാൾ പണം നൽകാതെ കടയുടെ പുറത്തേക്ക് പോകുകയും ചെയ്യുകയായിരുന്നു.

പണം ആവശ്യപ്പെട്ട് കടയിലെ കാഷ്യറും മറ്റു രണ്ട് ജീവനക്കാരും ചേർന്ന് അയാളുടെ പിറകെ ചെല്ലുകയും തുടർന്ന് ജീവനക്കാരും സൗദി പൗരനും തമ്മിൽ വാക്കേറ്റവും കയ്യേങ്കളിയും ഉണ്ടാകുകയും ചെയ്തു.

എന്നാൽ അതേ സമയം പണം നൽകാതെ പോയ സൗദി പൗരൻ്റെ സുഹൃത്ത് ഒരു കാറുമായി വന്ന് കടയിലെ ഒരു ജീവനക്കാരൻ്റെ കാലിൽ കാർ കയറ്റുകയായിരുന്നു. ശേഷം രണ്ട് പ്രതികളും കാർ വേഗത്തിലോടിച്ച് രക്ഷപ്പെടുകയും ചെയ്തു.

കടയിലും പുറത്തും സ്ഥാപിച്ച സി സി ടി വി കാമറയിൽ പകർന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അനേഷണം നടത്തിയ സൗദി രഹസ്യാന്വേഷണ വിഭാഗം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്