തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിരീടാവകാശിയുടെ ആ സെൽഫി വൈറലായി

കഴിഞ്ഞ ദിവസം ജിദ്ദയിൽ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഒരു കുട്ടിയോടൊന്നിച്ച് സെൽഫി ചിത്രമെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയോടൊന്നിച്ച് ജിദ്ദ കോർണീഷിലെ ഒരു ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിച്ചതിനു ശേഷമായിരുന്നു സെൽഫി എടുത്തത്.

രാജകുമാരനോടൊന്നിച്ച് സെൽഫി എടുക്കാൻ ആഗ്രഹിച്ച കുട്ടിയുടെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി രാജകുമാരൻ തന്നെ സെൽഫി ഫോട്ടോ എടുത്ത് കുട്ടിയെ സന്തോഷിപ്പിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്