സിനാൻ ചുരത്തിൽ വാഹനാപകടം; 3 പേർ മരിച്ചു
സൗദിയിലെ അസീറിലെ സിനാൻ ചുരത്തിൽ വാഹനം മറിഞ്ഞു 3 പേർ മരിക്കുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അപകടത്തിൽ പെട്ടവരെല്ലാം ഒരു കുടുംബത്തിൽ പെട്ടവരാണ്. രക്ഷാ പ്രവർത്തകർ സംഭവ സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരിക്കേറ്റവരെ മജാരിദ ഹോസ്പിറ്റലിലേക്ക് മാറ്റി. അസീറിലെ നമാസിൽ നിന്ന് മജാരിദയിൽ എത്തിച്ചേരാനുള്ള സിനാൻ ചുരം സൗദിയിലെ ഏറ്റവും അപകടം പിടിച്ച ചുരങ്ങളിൽ പെട്ട ഒന്നാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
