Sunday, November 24, 2024
Saudi ArabiaTop Stories

അക്കൗണ്ടിംഗ് പ്രഫഷനുകളുള്ള ഇഖാമകൾ ഇനി രെജിസ്റ്റർ ചെയ്തില്ലെങ്കിൽ പുതുക്കാനാകില്ല

അക്കൗണ്ടിംഗ് പ്രഫഷനുകളുള്ള ഇഖാമകളുള്ളവർ ഉടൻ തന്നെ സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ളിക് അക്കൗണ്ടൻസിൽ രെജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രയാസപ്പെടും.

രെജിസ്റ്റർ ചെയ്യാത്ത അക്കൗണ്ടൻ്റുമാരുടെ ഇഖാമകൾ മുഹറം 1 മുതൽ പുതുക്കാനാകില്ലെന്നാണു ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.

സൗദിയിലെ അക്കൗണ്ടിംഗ് മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ ആളുകളും സ്ഥാപനങ്ങളും രെജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കൽ നിർബന്ധമാണ് .

https://eservice.socpa.org.sa എന്ന വെബ്സൈറ്റ് വഴി അക്കൗണ്ടിംഗ് പ്രഫഷനുകളിലുള്ളവർക്ക് രെജിസ്റ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അക്കൗണ്ടിംഗ് മേഖലകളിലെ വിദേശികളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി അറിയുകയാണു അധികൃതരുടെ ലക്ഷ്യം.

രെജിസ്റ്റ്രേഷൻ വഴി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അക്കൗണ്ടിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവരെ കണ്ടെത്താനാണു പദ്ധതി. അടുത്ത മൂന്ന് വർഷം കൊണ്ട് തന്നെ അക്കൗണ്ടിംഗ് മേഖലയിലെ 20,000 തൊഴിലുകളിൽ സൗദിവത്ക്കരണം നടപ്പാക്കുകയാണു തൊഴിൽ മന്ത്രാലയത്തിൻ്റെ ലക്ഷ്യം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്