Tuesday, September 24, 2024
Riyadh

ശിഫാ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജോൺസൺ മത്തായി പുത്തൂർ, സജിമോൻ കരുനാഗപ്പള്ളി എന്നിവർക്ക് ശിഫാ വെൽഫെയർ അസോസിയേഷൻ സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി.

ഫോട്ടോ: ജോജി കൊല്ലം

ശിഫാ ട്രാസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രാസ് ഹോട്ടൽ മാനേജർ അബ്ദുറഹിമാൻ അൽ ജുമാ മൊമൻറോകളും പാരിതോഷികവും കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിക്ക് പ്രസിഡന്റ് അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ നടത്തിയ യോഗം ജീവകാരുണ്യ കൺവീനർ അൻസാരി ട്രാസ് ഹോട്ടൽ ഉൾഘാടനം ചെയ്തു. തുളസി കൊട്ടാരക്കര ഷാജഹാൻ പോരേടം ബ്രൈറ്റ്ജോസ് ഇരിങ്ങാലക്കുട എന്നിവർ ആശംസകൾ നടത്തുകയും സെക്രട്ടറി നൗഫൽ ചോലക്കോട് സ്വാഗതം ആശംസിക്കുകയും ട്രഷറർ അജിത് കുമാർ കടയ്ക്കൽ നന്ദി പറയുകയും ചെയ്തു.

ഫോട്ടോ: ജോജി കൊല്ലം

അബ്ദുൽ കരീം കൊടപ്പുറം റസാൽ അൽരാജി റജിജോൺ പുത്തൂർ രമേശ് തിരുവനന്തപുരം ഷാജഹാൻ ആലപ്പുഴ. നാസർ ശൂരനാട് വഹാബ് കൊല്ലം സാദിഖ് കൊളപ്പാടം നാസർ കോട്ടുർ അനീഷ് മാവേലിക്കര സജി കൊരമ്പാലം സുലൈമാൻ മലപ്പുറം സലീംകൊല്ലം തുടങ്ങിയ സംഘടനാ നേതാക്കളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കുകയുണ്ടായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q