തിങ്കളാഴ്‌ച, ജൂൺ 8, 2026
DubaiTop Stories

സൗജന്യ ടാക്സി സേവനവുമായി ദുബായ് എയർപോർട്ട്


ദുബായ്: യാത്രക്കാർക്ക് സന്തോഷമേകുന്ന പുതിയ പദ്ധതിയുമായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്.

മുഴുവൻ യാത്രികർക്കും സൗജന്യ ടാക്സി സേവനം ഏർപ്പെടുത്തിയതായി പ്രഖ്യാപിച്ചുകൊണ്ടാണ് അധികൃതർ യാതക്കാരുടെ മനം കവർന്നത്.

എല്ലാ യാത്രക്കാർക്കും ലഭ്യമായ ടാക്സി ഡി എക്സ് ബി സേവനം യാത്രക്കാരെ അവരുടെ ഗേറ്റുകളിൽ എത്താൻ സഹായിക്കും, അതല്ലെങ്കിൽ വിമാനത്താവളം ചുറ്റിയടിച്ച് ആസ്വദിക്കാം, ഫാമിലികൾക്കും മുതിർന്നവർക്കുമാണ് മുൻഗണനയുള്ളത്.

ഇത്തരം 15 ടാക്സികളാണ് ഇപ്പോൾ ടെർമിനൽ 3, ബി ഗേറ്റുകളിൽ പ്രവർത്തിക്കുന്നത്, താമസിയാതെ ഈ സേവനം വിപുലീകരിക്കാൻ പദ്ധതികളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group