തിങ്കളാഴ്‌ച, ജൂൺ 8, 2026
Abu Dhabi

അബുദാബിയിൽ റോഡുകൾ അറ്റകുറ്റ പണികൾക്കായി അടച്ചിടും

അബുദാബി: അബുദാബിയിൽ മൂന്ന് റോഡുകൾ അറ്റകുറ്റ പണികൾക്കായി അടക്കും. ഇതിൽ ഒരു റോഡ് പൂർണമായും അടക്കും.

അൽ ഐനിലെ നഹ്യാൻ അൽ അവ്വാൾ സ്ട്രീറ്റാണ് സെപ്റ്റംബർ 20 വെള്ളിയാഴ്ച മുതൽ സെപ്റ്റംബർ 21 ശനിയാഴ്ച വരെ പൂർണ്ണമായി അടച്ചിടുകയെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അബുദാബി അറിയിച്ചു.


സുൽത്താൻ ബിൻ സായിദ് റോഡ് ആദ്യ തെരുവ് സെപ്റ്റംബർ 19 വ്യാഴം മുതൽ സെപ്റ്റംബർ 21 ശനിയാഴ്ച വരെയും, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ് സെപ്റ്റംബർ 20 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 3 വ്യാഴാഴ്ച വരെയും ഭാഗികമായി അടയ്ക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group