തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി ദേശീയ ദിനാഘോഷം ; ജിദ്ദ തുടങ്ങി:ചിത്രങ്ങൾ കാണാം

സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രാഥമിക ഘട്ട ആഘോഷങ്ങൾക്ക് ജിദ്ദ കഴിഞ്ഞ ദിവസം സാക്ഷിയായി.

ജിദ്ദയിൽ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ സൗദി എന്റർടെയ്‌മെന്റ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു കഴിഞ്ഞ ദിവസം പ്രാഥമിക ആഘോഷങ്ങൾ തുടങ്ങിയത്.

നജ്‌ദി സോംഗ്, വില്ലേജ് ഡാൻസുകൾ തുടങ്ങി വിവിധ കലാ സാംസ്കാരിക പരിപാടികൾ കൊണ്ട് വർണ്ണശബളമായിരുന്നു പ്രകടനങ്ങൾ.

വെടിക്കെട്ടുകളും മറ്റു ആകർഷകമായ വിവിധ പരിപാടികളും ജിദ്ദക്കാരെയും സന്ദര്ശകരെയും ഏറെ ആകർഷിച്ചു. ഇന്ന് കോർണിഷിൽ എയർ ഷോയുമുണ്ടായിരുന്നു

സെപ്തംബർ 23 നാണ് സൗദി ദേശീയ ദിനമെങ്കിലും നാല് ദിവസങ്ങൾക്ക് മുമ്പേ രാജ്യം വിവിധ ആഘോഷ പരിപാടികളുമായി ദേശീയ ദിനം അവിസ്മരണീയമാക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്