Saturday, November 23, 2024
Riyadh

അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആവാസ്

റിയാദ്: അന്നം തരുന്ന നാടിനോട് ഹുബ്ബ് എന്ന പ്രമേയവുമായി ആം ആദ്മി വെല്‍ഫയര്‍ അസോസിയേഷന്‍ സൗദി അറേബ്യ (ആവാസ്) സൗദിയുടെ എൺപത്തിഒന്പതാം ദേശീയദിനമാഘോഷിച്ചു.  സൗദി പൗരൻ മുഹമ്മദ് മൂസി അംഹർജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സീ ടെക് കമ്പ്യൂട്ടർ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ആവാസ് പ്രതിനിധികളും ഷാറാ റയിലിലെ സ്ഥാപങ്ങളിലെ വ്യക്തികളും പങ്കെടുത്തു.

വിദേശികളെ എന്നും നാടിനൊപ്പം ചേര്‍ത്ത്നിര്‍ത്തിയ പാരമ്പര്യമാണ് സൗദി അറേബ്യക്കുള്ളത് എന്നും കൂടാതെ വിഷന്‍ 2030 സൗദി അറേബ്യയുടെ സുവര്‍ണ്ണ കാലഘട്ടമാണ് എന്നും ആവാസ് റിയാദ് കൺവീനർ അസീസ് മാവൂർ പറഞ്ഞു. സെക്രട്ടറി ഇല്ല്യാസ് പാണ്ടിക്കാട് സ്വാഗതവും ആവാസ് ഫൗണ്ടർ അസീസ് കടലുണ്ടി ഫ്‌ളാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു.

സൗദി ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു, ദേശീയഗാന സ്വിച്ച് ഓൺ കർമ്മം മജീദ് തിരൂര്‍ നിർവ്വഹിച്ചു, ജലീല്‍ വള്ളിക്കുന്ന് ദേശീയ ദിന പ്രസംഗം നടത്തി, അമീൻ പാലക്കാട്, ഫദൽ അൽ റയാൻ, മിഹ്രാജ് അൽ റയാൻ തുടങ്ങിയവര്‍ നേത്യത്വം നല്‍കി, ഷബീർ വള്ളിക്കുന്ന് നന്ദി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa