Sunday, September 22, 2024
Dammam

ബുറൈദ കെഎംസിസി രക്ത ദാന ക്യാമ്പ്‌_ 2019

ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു “അന്നം നല്‍കിയ രാജ്യത്തിന് ജീവരക്തം” എന്ന പ്രമേയവുമായി ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റി, ഖസീം ബ്ലഡ് ബാങ്കിന്റെയും, ഷിഫാ ബുറൈദ മെഡിക്കൽ സെന്ററിന്റെയും സംയുക്ത സഹകരണത്തിൽ നടത്തപ്പെടുന്ന രക്തദാന ക്യാമ്പ് ഒക്ടോബർ 4 ന് വെള്ളിയാഴ്ച  വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ ഷിഫാ ബുറൈദ മെഡിക്കൽ സെന്റർ പരിസരത്ത് വെച്ച് നടക്കുകയാണ്.

രക്തം ദാനം നൽകാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ അവരവരുടെ മൊബൈൽ നമ്പറും ബ്ലഡ്ഗ്രൂപ്പുമടങ്ങുന്ന ഡീറ്റെയിൽസ്  മുൻകൂട്ടി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. 

 രജിസ്‌ട്രേഷന് വിവിധ ഏരിയാ കെഎംസിസി കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക, ഓൺലൈൻ രജിസ്ട്രേഷന്, സലീം കൊപ്പം (+91 81130 04244) വാട്സാപ്പിലും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഷിഫാ ബുറൈദ മെഡിക്കൽ സെന്ററിലെ പ്രത്യേക കൗണ്ടറിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടിത്തിയിട്ടുണ്ട്.
———
കൂടുതൽ വിവരങ്ങൾക്ക്, പ്രോഗ്രാം കോഡിനേറ്റർ സക്കീർ കൈപ്പുറം (0558072202) സബ് കമ്മിറ്റി ഭാരവാഹികളായ ബഷീർ വെള്ളില (0502405390), സക്കീർ മാടാല (0551337466), സത്താർ കൂടാരഞ്ഞി (0553578306) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q