Saturday, April 19, 2025
Riyadh

ഹുബ്ബക് യാ സൗദി ആൽബം വൈറൽ ആഘോഷം ശനിയാഴ്ച

റിയാദ്: കൈക്കുമ്പിൾ നിറയെ സമൃദ്ധികോരിത്തന്ന പ്രിയനാടിന്റെ എൺപത്തിഒൻപതാമത് ദേശീയദിനത്തിൽ പ്രവാസികലാസ്നേഹികൾ സൗദി അറേബ്യൻ ദേശീയ ദിനത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് തയ്യാറാക്കിയ ആൽബം “ഹുബ്ബക് യാ സൗദി” വൈറൽ ആഘോഷം ഇന്ന് നടക്കും.

സീ ടെക് പ്രൊഡക്ഷനിൽ അസീസ് കടലുണ്ടി നിർമ്മിച്ച് സിദ്ദിഖ് മഞ്ചേശ്വരത്തോടൊപ്പം റിയാദിലെ വേദികളിൽ നിറ സാന്നിധ്യമായ തസ്‌നിം റിയാസും ചേർന്ന് പാടി അഭിനയിച്ച വീഡിയോ ആൽബം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ആൽബം വൈറൽ ആഘോഷത്തിനു പുറമെ, സൗദി നാഷണൽ ഡേ ആഘോഷവും, ഗാന്ധി ജയന്തി ആഘോഷവും ഇന്ന് രാത്രി (ഒക്ടോബർ 5 ശനിയാഴ്ച) ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച നടക്കും.

എംബസി പ്രതിനിധികൾ, ബിസിനസ്സ് പ്രമുഖർ, സൗദി ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ രാത്രി 8 മണി മുതൽ ആഘോഷ പരിപാടികൾ അരങ്ങേറും.    

ശേഷം റിയാദിലെ എല്ലാ പ്രഗത്ഭ  ഗായകരെയും ഉൾപ്പെടുത്തി നടത്തുന്ന ഗാനമേളയും ഉണ്ടായിരിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa