തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

യൂത്ത് ഇന്ത്യ പ്രൊവിൻസ് ചാമ്പ്യൻസ് കപ്പ് സ്ലോഗൻ പ്രകാശനം ചെയ്തു

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ  ദാറസ്സിഹ യൂത്ത് ക്ലബ്ബ്, ദമ്മാം ഇന്ത്യൻ ഫുഡ്ബോൾ അസോസിയേഷനുമായി ചേർന്ന് നവമ്പർ മാസത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ഇന്ത്യ പ്രൊവിൻസ് ചാമ്പ്യൻസ് കപ്പിെൻറ സ്ലോഗൻ പ്രകാശന കർമ്മം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവ്വഹിച്ചു. ‘വൺ ടീം, വൺ വേൾഡ് ലെറ്റ്സ് പ്ലേ’ എന്നതാണ് ടൂർണമെൻറ് ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം.

പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രൊവിൻസ്  പ്രസിഡന്റ് അമീൻ ചൂനൂർ, യൂത്ത് ഇന്ത്യ അൽഖോബാർ പ്രസിഡൻറ് എസ്.ടി. ഹിഷാം, ടൂർണമെന്റ് കൺവീനർ സുഹൈൽ അബ്ദുല്ല, ദാറസ്സിഹ യൂത്ത് ക്ലബ് മാനേജർ അബ്ദുൽ ഫത്താഹ്, ഖലീലു റഹ്മാൻ, തനിമ കേന്ദ്ര പ്രസിഡന്റ് കെ.എം.ബഷീർ, തനിമ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ് ഉമർ ഫാറൂഖ്, ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്ഡോ .അബ്ദുസ്സലാം, സെക്രട്ടറി ലിയാഖത്ത്, യൂസുഫ് ദാറസ്സിഹ, കെ.എം.സി.സി പ്രതിനിധി ആലിക്കുട്ടി ഒളവട്ടൂർ എന്നിവർ സന്നിഹിതരായിരുന്നു. കെ.ടി. ഷജീർ, ഷൈൻ, സാദിഖ് എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group