തിങ്കളാഴ്‌ച, ജൂൺ 8, 2026
GCCSaudi ArabiaTop Stories

ഇനിയും സൗദിയിലേക്ക് വരുമെന്ന് ജാക്കി ചാൻ

റിയാദ് സീസണോടനുബന്ധിച്ചു നടന്ന ജോയ് ഫോറത്തിൽ സംബന്ധിക്കാനെത്തിയ ഹോളിവുഡ് താരം ജാക്കി ചാൻ താൻ വീണ്ടും സൗദിയിൽ വരുമെന്നും ആക്ഷൻ ഫിലിം ഷുട്ടിംഗ് നടത്തുമെന്നും പ്രഖ്യാപിച്ചു.

ഷാരുഖ് ഖാനും ജാക്കി ചാനും വാൻഡമും മുഹമ്മദ്‌ അബ്ദുവും നാസർ അൽ ഖസബിയും അടക്കം നിരവധി പ്രമുഖരെ ജോയ് ഫോറത്തിൽ സൗദി എന്റർടെയ്ൻമെൻറ് അതോറിറ്റി ആദരിച്ചിരുന്നു.

വെറും 3 ദിവസങ്ങൾക്കുള്ളിൽ രണ്ടര ലക്ഷം സന്ദർശകരാണ് റിയാദ് ഫെസ്റ്റിവലിലെ വിവിധയിനം പ്രോഗ്രാമുകളിൽ സന്ദർശകരായി എത്തിയിട്ടുള്ളത്.

സന്ദശകരിൽ 80 ശതമാനം സൗദികളും 10 ശതമാനം മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരും ബാക്കി 10 ശതമാനം മറ്റുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുമാണെന്ന് ജനറൽ എന്റർടെയ്ൻമെൻറ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് അറിയിച്ചു.

98 ശതമാനം ഹോട്ടലുകളും പ്രവർത്തന നിരതമായി എന്ന് പറഞ്ഞ തുർക്കി ആലു ശൈഖ് റിയാദ് – ഈസ്റ്റേൺ പ്രാവിശ്യ റെയിൽവേ ടിക്കറ്റ് വില്പന 40 ശതമാനം വർധിച്ചതായും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്