Sunday, September 22, 2024
Saudi ArabiaTop Stories

മയക്കുമരുന്നുമായി രണ്ട് മലയാളികളടക്കം മൂന്ന് പേർ പിടിയിൽ

ദമ്മാം: മയക്കുമരുന്ന് കൈവശം വെച്ച കുറ്റത്തിന് രണ്ട് മലയാളികൾ അടക്കം മൂന്ന് വിദേശികളെ സൗദി സുരക്ഷാ വിഭാഗം പിടി കൂടി.

പാലക്കാട് സ്വദേശികളായ രണ്ട് മലയാളികൾക്ക് പുറമെ ഒരു ശ്രീലങ്കക്കാരനാണു പിടിയിലായ മൂന്നാമൻ. ഇവരുമായി ബന്ധമുള്ള സൗദി പൗരനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

മയക്കുമരുന്ന് ചുരുട്ടി വലിക്കുന്നതിനുള്ള പേപ്പർ അന്വേഷിച്ച് ഒരു ബഖാലയിൽ എത്തിയ മലയാളിയെ സൗദി രഹസ്യാന്വേഷണ വിഭാഗം പിന്തുടർന്നാണ് ഇവരെ വലയിലാക്കിയത്.

മയക്കുമരുന്ന് ചുരുട്ടി വലിക്കുന്നതിനുള്ള പേപർ വില്പന നടത്തിയിരുന്ന ബഖാലയുടമയായ സ്വദേശിയെ നേരത്തെ രഹസ്യ പോലീസ് പിടി കൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രഹസ്യ പോലീസ് സംഘത്തെ പിടികൂടിയത്.

ഏതാനും മാസങ്ങൾക്ക് മുൻപും ഇത് പോലുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാഴക്കാട് സ്വദേശികളായ സുഹൃത്തുക്കൾ പിടിയിലായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q