തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരണപ്പെട്ടു

ജിദ്ദ: ജിദ്ദയിൽ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു.

മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ കബീർ കാരാനി (47) യാണു മരണപ്പെട്ടത്. ജിദ്ദയിലെ ഒരു കംബനിയിലാണു കബീർ ജോലി ചെയ്യുന്നത്.

ജിദ്ദയിൽ നിന്ന് മദീനയിലേക്കുള്ള വഴിയിൽ 70 കിലോമീറ്റർ പിന്നിട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത് എന്നാണു റിപ്പോർട്ട്.

കബീർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചതായിരുന്നു അപകട കാരണം.

അതേ വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കബീറിൻ്റെ മയ്യിത്ത് ഖുലൈസ് ജനറൽ ആശുപത്രിയിലാണുള്ളത്.

മയ്യിത്ത് സൗദിയിൽ തന്നെ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങളുമായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്