തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്

ജിദ്ദ: സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

ജിസാൻ , അൽ ജൗഫ്, നോർത്തേൺ ബോഡർ തുടങ്ങിയ മൂന്ന് പ്രവിശ്യകളിലാണ് ഇന്ന് കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

നോർത്തേൺ ബോഡറിൽ പൊടിയും കാറ്റും അനുഭവപ്പെട്ടേക്കും. ഉവൈഖില, റഫ്ഹ, തുറൈഫ്, അറാർ എന്നിവിടങ്ങളിൽ ദുരക്കാഴ്ചക്ക് തടസ്സം നേരിട്ടേക്കും.

അൽ ജൗഫിലും പൊടിയും കാറ്റും അനുഭവപ്പെട്ടേക്കും. ഖുറയാത്, സകാക, ത്വബർജെൽ, ദൂമതുൽ ജന്ദൽ എന്നിവിടങ്ങളിലായിരിക്കും വ്യതിയാനം ഉണ്ടാകുക.

ജിസാനിലെ ആരിള, ഐദാബി, ഫീഫാ എന്നിവിടങ്ങളിൽ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടേക്കും. വൈകുന്നേറം 6 മണി വരെ വ്യതിയാനം അനുഭവപ്പെട്ടേക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്