ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൽമാൻ രാജാവ് ഒമാനിലേക്ക് തിരിച്ചു

റിയാദ്: മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ വേർപാടിൽ അനുശോചിക്കാനായി തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഒമാനിലേക്ക് തിരിച്ചു.

സുൽത്താൻ ഖാബൂസിന്റെ വേർപാടിൽ അനുശോചനം അറിയിക്കാനായി സൽമാൻ രാജാവ് ഒമാനിലേക്ക് തിരിച്ചതായി സൗദി റോയൽ കോർട്ടാണ് അറിയിച്ചത്.

സൽമാൻ രാജാവിന്റെ അഭാവത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനായിരിക്കും ഭരണ കാര്യങ്ങൾ നിർവ്വഹിക്കുക.

സുൽത്താന്റെ വേർപാടിൽ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും സുൽത്താൻ ഖാബൂസിന്റെ കുടുംബത്തെ ഔദ്യോഗികമായി നേരത്തെ അനുശോചനം അറിയിച്ചിരുന്നു.

അറബ് ലോകത്ത് ഏവർക്കും ഏറെ പ്രിയങ്കരനായിരുന്നു സുൽത്താൻ ഖാബൂസിന്റെ വേർപാടിൽ അനുശോചിക്കാനായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ഒമാനിൽ എത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്