Sunday, September 22, 2024
Riyadh

സീ ടെക് ഇവന്റ് ബാനറിൽ, ജരീർ മെഡിക്കൽ “അഫ്സൽ ബാംഗ്ലൂർ നൈറ്റ് 2020” സംഘടിപ്പിച്ചു.

റിയാദ് ഹാരയിലെ ഫുഡ് പാലസ് ഓഡിറ്റോറിയത്തിൽ പ്രമുഖ പിന്നണി ഗായകൻ അഫ്സൽ ബാംഗ്ലൂറിന്റെ നേതൃത്വത്തിൽ ഗാന സന്ധ്യ അരങ്ങേറി.

ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പുതുമ നിറഞ്ഞ പഴയതും പുതിയതുമായ വിത്യസ്ത പാട്ടുകളുടെ സംഗമമായി മാറിയ സന്ധ്യ സദസ്യർക്ക് വേറിട്ടൊരനുഭവമായിരുന്നു.

മിറാത്ത് എം ഡി റാഫി കൊയിലാണ്ടി അഫ്സൽ ബാംഗ്ലൂരിനെ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഗായകർക്കുള്ള റിദ ഫാമിലി റെസ്റ്റോറന്റിന്റെ ഉപഹാരങ്ങൾ അഫ്സൽ ബാംഗ്ലൂർ നൽകി.

റഹീം ഉപ്പള, ഹിബ അബ്ദുൽ സലാം, ഗായത്രി, ജാഫർ സാദിഖ്, ഹിലാൽ അബ്ദുൽ സലാം എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഇവന്റ് കോഓർഡിനേറ്റർ റഹീം ഉപ്പള, പ്രോഗ്രാം കോഓർഡിനേറ്റർ അസീസ് കടലുണ്ടി, അബി ജോയ്, ജലീൽ കൊച്ചിൻ, അഭിലാഷ് പാലക്കാട്, രമേശ്, സിക്കന്ദർ എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q