സൗദി രാജകുമാരൻ അന്തരിച്ചു
റിയാദ്: പ്രമുഖ സൗദി രാജകുടുംബാംഗം ബന്ദർ ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് മരണ വാർത്ത പുറത്ത് വിട്ടത്.

റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ ഇന്ന് അസർ നമസ്കാരാനന്തരം മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കപ്പെടുമെന്ന് അറിയിപ്പിൽ സൂചിപ്പിക്കുന്നു.

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പിതൃവ്യ പുത്രനാണ് അന്തരിച്ച ബന്ദർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ.
1986 ൽ അന്തരിച്ച പ്രശസ്ത സൗദി കവിയും രാജകുടുംബാംഗവുമായ സഊദ് ബിൻ ബന്ദർ രാജകുമാരൻ ബന്ദർ ബിൻ മുഹമ്മദ് രാജകുമാരൻ്റെ മകനാണ്.
സതാം ബിൻ ഖാലിദ് ആൽ സഊദ് രാജകുമാരൻ, നായിഫ് ബിൻ മംദൂഹ് രാജകുമാരൻ, തുടങ്ങി നിരവധി രാജകുടുംബാംഗങ്ങൾ ബന്ദർ ബിൻ മുഹമ്മദ് രാജകുമാരൻ്റെ വിയോഗത്തിൽ അനുശോചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
