Tuesday, September 24, 2024
Saudi ArabiaTop Stories

റിയാദിൽ ബാർബർ ഷോപ്പിൽ വെച്ച് യുവതിയുടെ തല മൊട്ടയടിച്ചവർ പിടിയിൽ

റിയാദ് : ബാർബർ ഷോപ്പിൽ യുവതിയുടെ തല മൊട്ടയടിച്ച സംഭവത്തിൽ രണ്ട് ബാർബർമാരെ അറസ്റ്റ് ചെയ്തതായി റിയാദ് പ്രവിശ്യാ പോലീസ് അറസ്റ്റ് ചെയ്തു.

ബാർബർഷോപ്പിൽ വെച്ച് ഇവർ ഒരു യുവതിയുടെ തലമുടി വടിക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.

തൻ്റെ അരികിലെ സീറ്റിലിരിക്കുന്ന യുവതിയുടെ തല മൊട്ടയടിക്കുന്ന രംഗം ഒരു സൗദി പൗരൻ മൊബൈലിൽ പകർത്തുകയും അത് വ്യാപകമായി സൗദി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയും ചെയ്യുകയായിരുന്നു.

ബാർബർ ഷോപ്പ് ലൊക്കേറ്റ് ചെയ്ത സുരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തി ബാർബർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പുരുഷന്മാർക്കുള്ള ബാർബർ ഷോപ്പിൽ സ്ത്രീയെ പ്രവേശിപ്പിച്ച ഇവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്