തിങ്കളാഴ്‌ച, ജൂൺ 8, 2026
Riyadh

ഷാഫി നൈറ്റ് 2020 വ്യാഴാഴ്ച

റിയാദ്: അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് അണിയിച്ചൊരുക്കുന്ന കൊല്ലം ഷാഫി നൈറ്റ് ഫെബ്രുവരി 6 വ്യാഴം വൈകീട്ട് 7ന് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു. ഹരാജിലെ അല്‍ മദീന ഹൈപ്പര്‍ മാർക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കു പരിപാടിയില്‍ പ്രവേശനം സൗജന്യമായിരിക്കും.

കൊല്ലം ഷാഫിയുടെ ഗസലുകള്‍, ആല്‍ബങ്ങളില്‍ ഹിറ്റായ തെരഞ്ഞെടുത്ത ഗാനങ്ങളും അവതരിപ്പിക്കും.

റിയാദിലെ കലാ കാരന്മാരും അണിനിരക്കുന്ന ഷാഫി നൈറ്റ് സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ്, പ്രാദേശിക കൂട്ടായ്മ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങേറുന്നത് എന്ന് സംഘാടകരായ പ്രോഗ്രാം ഡയറക്റ്റർ നൗഷാദ് ആലുവ,പ്രോഗ്രാം കൺവീനർ ഡൊമനിക് സാവിയോ,പ്രോഗ്രാം കോഡിനേറ്റേഴ്സ് സലാം പെരുമ്പാവൂർ, ഷൈജു പച്ച എന്നിവർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group