തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop StoriesU A E

3 ലക്ഷം റിയാലും റെയ്ഞ്ച് റോവർ കാറും; സൗദി സുഹൃത്തിനു യു എ ഇ സുഹൃത്ത് നൽകിയ വിവാഹ സമ്മാനം വൈറലാകുന്നു

റിയാദ്: തൻ്റെ സൗദി സുഹൃത്തിനു യു എ ഇ ക്കാരനായ സുഹൃത്ത് വിവാഹ സമ്മാനമായി നൽകിയത് 3 ലക്ഷം സൗദി റിയാലും ഒരു റേയ്ഞ്ച് റോവർ കാറും.

പ്രശസ്ത സൗദി മീഡിയ പേഴ്സണും ഗായകനുമായ അബ്ദുൽ മജീദ് അൽ ഫൗസാൻ്റെ വിവാഹത്തിനായിരുന്നു യു എ ഇയിലെ ഗായകനും മീഡിയ പേഴ്സണും സുഹൃത്തുമായ അബ്ദുല്ല ബിൻ ദഫ്ന 3 ലക്ഷം റിയാലും റേയ്ഞ്ച് റോവർ കാറും സമ്മാനമായി നൽകിയത്.

തൻ്റെ പോക്കറ്റിൽ നിന്ന് 3 ലക്ഷം റിയാൽ എടുത്ത് അബ്ദുല്ല ബിൻ ദഫ്ന സുഹൃത്ത് അബ്ദുൽ മജീദ് ഫൗസാനു കൈമാറുന്ന ദൃശ്യം അറബ് സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ചെറുപ്പ കാലം മുതൽ സൗദിയിലെ അൽ മജ്ദ് ചാനലിലും മറ്റു പ്രോഗ്രാമിലുമെല്ലാം സാന്നിദ്ധ്യം അറിയിച്ച് പ്രശസ്തനായ വ്യക്തിയാണു അബ്ദുൽ മജീദ് ഫൗസാൻ.

എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് അബ്ദുൽ മജീദ് ഫൗസാനു ആയിരമായിരം മംഗളാശംസകൾ. അല്ലാഹു എല്ലാ വിധ ഐശ്വര്യങ്ങളും നൽകട്ടെ എന്നായിരുന്നു വിവാഹ സമ്മാനം നൽകിയ അബ്ദുല്ല ബിൻ ദഫ്ന ആശംസിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്