തിങ്കളാഴ്‌ച, ജൂൺ 8, 2026
Abu DhabiTop Stories

ഭാര്യയെ തീയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു

അബുദാബി: യു എ ഇ യിൽ ഭാര്യയെ തീയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. യു എ ഇ യിലെ ഉമ്മുൽ ഖുവൈനിലാണ് സംഭവം.

ഉമ്മുൽ ഖുവൈനിൽ താമസിക്കുന്ന മലയാളിയായ അനിൽ നൈനാൻ ആണ് താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ നിന്നും ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ് അബുദാബിയിലെ മഫ്‌റഖ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

10 ശതമാനം പൊള്ളലേറ്റ ഭാര്യ നീനുവിനെയും അതെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. നീനുവിന്റെ നില അത്ര ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്നലെ രാത്രിയാണ് ഇവർ താമസിക്കുന്ന അപ്പാർട്മെന്റിൽ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. വസ്ത്രത്തിൽ തീ പിടിച്ച നീനുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിലിന് പൊള്ളലേറ്റത്.

അപകടം നടന്ന ഉടനെ തന്നെ രണ്ടുപേരെയും ഉമ്മുൽ ഖുവൈനിലുള്ള ഷെയ്ഖ് ജനറൽ ഖലീഫ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് അബുദാബിയിലെ മഫ്‌റഖ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group