സൗദി എയർലൈൻസും സ്പൈസ് ജെറ്റും ജിദ്ദ വിമാനങ്ങൾ കാൻസൽ ചെയ്തു
കരിപ്പൂർ: സൗദി എയർലൈൻസും സ്പൈസ് ജെറ്റും കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള തങ്ങളുടെ വിവിധ സർവീസുകൾ കാൻസൽ ചെയ്തതായി കേരളത്തിലെ ട്രാവൽ ഏജൻ്റുമാർ അറിയിച്ചു.
സ്പൈസ് ജെറ്റിൻ്റെ മാർച്ച് 04, 05, 06, 07, 08, 09,11,12,13,14,15 തീയതികളിലെ സർവീസുകളും സൗദി എയർവേസിൻ്റെ മാർച്ച് 04, 06, 08,10 തീയതികളിലെ സർവീസുകളുമാണു കാൻസൽ ചെയ്തിട്ടുള്ളത്.
കൊറോണ ബാധ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അറേബ്യ ഉംറ തീർത്ഥാടകരെ വിലക്കിയത് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമാക്കിയതാണു വിമാനക്കംബനികളെ സർവീസ് കാൻസൽ ചെയ്യുന്നതിലേക്ക് പ്രേരിപ്പിച്ചിട്ടുള്ളത് എന്നാണു അനുമാനം.
ഈ രണ്ടു വിമാനങ്ങളിലെയും യാത്രക്കാർ പകുതിയും ഉംറ തീർത്ഥാടകരായിരുന്നു. ഇപ്പോൾ ഉംറ തീർത്ഥാടകർക്ക് താത്ക്കാലിക വിലക്ക് വന്നതോടെ തീർത്ഥാടകരില്ലാതെ യാത്ര ചെയ്യുന്നത് വൻ നഷ്ടമാകുമെന്നതിനാലായിരിക്കും സർവീസുകൾ കാൻസൽ ചെയ്തത് എന്നാണു ട്രാവൽ ഏജൻ്റുമാരുടെ അഭിപ്രായം.
കാൻസൽ ചെയ്യപ്പെട്ട ഡേറ്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു വിമാനങ്ങളിൽ ജിദ്ദയിലേക്ക് ടിക്കറ്റ് നോക്കുകയായിരിക്കും നല്ലത് .ഏതായാലും കാര്യങ്ങൾ ഏതാനും ദിവസങ്ങൾക്കകം പഴ സ്ഥിതിയിലേക്ക് തന്നെ മടങ്ങുമെന്ന പ്രതീക്ഷയിലാണു നാട്ടിലെ ഉംറ സർവീസ് സ്ഥാപനങ്ങളും ട്രാവൽ ഏജൻ്റുമാരുമെല്ലാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q