Sunday, November 24, 2024
KeralaSaudi ArabiaTop Stories

സൗദി എയർവേസ് കാൻസലാക്കിയ സർവീസുകൾക്ക് പകരം പുതിയ ഡേറ്റുകൾ പ്രഖ്യാപിച്ചു

കരിപ്പൂർ: ജിദ്ദയിലേക്ക് പറക്കാനിരുന്ന യാത്രക്കാർക്ക് ആശ്വാസമായിക്കൊണ്ട് സൗദി എയർവേസ് കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള കാൻസൽ ചെയ്തത സർവീസുകൾക്ക് പകരം പുതിയ ഡേറ്റുകൾ പ്രഖ്യാപിച്ചു.

മാർച്ച് 04, 06, 08, 10, ദിവസങ്ങളിൽ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകാനിരുന്ന വിമാനങ്ങളായിരുന്നു സൗദിയ കാൻസൽ ചെയ്തതായി നേരത്തെ അറിയിച്ചത്.

ട്രാവൽ ഏജൻ്റുമാർക്ക് കിട്ടിയ പുതിയ അറിയിപ്പ് പ്രകാരം മാർച്ച് 04 നു നടത്താനിരുന്ന സർവീസ് മാർച്ച് 05 നും മാർച്ച് 06 ലെ സർവീസ് മാർച്ച് 07 നും മാർച്ച് 08 ലെ സർവീസ് മാർച്ച് 09 നും മാർച്ച് 10 ലെ സർവീസ് മാർച്ച് 11 നും മാർച്ച് 12 ലെ സർവീസ് മാർച്ച് 13 നുമായിരിക്കും നടത്തുക.

ഇതോടൊപ്പം സൗദിയയുടെ കരിപ്പൂർ-റിയാദ് സർവീസും ഡേറ്റ് മാറ്റിയതായി പുതിയ അറിയിപ്പിൽ പറയുന്നു. മാർച്ച് 06 നു റിയാദിലേക്കുള്ള സർവീസ് മാർച്ച് 08 ലേക്കും മാർച്ച് 10 നു റിയാദിലേക്കുള്ള സർവീസ് മാർച്ച് 13 ലേക്കും മാറ്റിയിട്ടുണ്ട്.

അതേ സമയം സ്പൈസ് ജെറ്റ് കാൻസൽ ചെയ്ത ഡേറ്റിനു പകരം പുതിയ ഡേറ്റുകളൊന്നും ഇത് വരെ അറിയിച്ചിട്ടില്ലെന്ന് ട്രാവൽ ഏജൻ്റുമാർ പറഞ്ഞു. യാത്രക്കാർ വിമാനക്കംബനികളുമായോ ട്രാവൽസുകളുമായോ ബന്ധപ്പെട്ട് യാത്ര പുറപ്പെടും മുംബ് കൺഫേം ചെയ്യണം എന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്