ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: കഴിഞ്ഞ അഞ്ച് ദിവസമായി റിയാദിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.

മലപ്പുറം ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സ്വഫ് വാനാണു മരിച്ചത്. 41 വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയാണു മരണം സംഭവിച്ചത്.

റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സ്വഫ് വാനു 10 ദിവസം മുംബായിരുന്നു പനി ബാധിച്ചത്.

കഴിഞ്ഞ മാസം 10 നായിരുന്നു സ്വഫ് വാൻ്റെ ഭാര്യ ഖമറുന്നീസ വിസിറ്റിംഗ് വിസയിൽ റിയാദിൽ എത്തിയിരുന്നു.

സ്വഫ് വാൻ്റെ സാംബിൾ പരിശോധനയിൽ കോവിഡ്19 പോസിറ്റീവായിരുന്നു എന്നാണു അറിയാൻ സാധിച്ചത്. എന്നാൽ മരണ കാരണം എന്താണെന്ന് ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം മദീനയിൽ മറ്റൊരു മലയാളി യുവാവും മരിച്ചിരുന്നു. പാനൂർ സ്വദേശി പാലക്കണ്ടിയിൽ ഷെബ്നാസ് ആയിരുന്നു മരിച്ചത്. 29 വയസ്സായിരുന്നു.

ഷബ്നാസിനും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണു വിവരം. മദീനയിലെ സൗദി ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയാണു ഷബ്നാസ് മരിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്