Friday, November 15, 2024
Saudi ArabiaTop Stories

മെയ് 24 വരെ കാലാവധിയുള്ള റി എൻട്രി വിസകൾ 3 മാസത്തേക്ക് നീട്ടുന്ന പദ്ധതി ആരംഭിച്ചു

ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയതോടെ റി എൻട്രി വിസകൾ ഇഷ്യു ചെയ്ത ശേഷം സൗദിയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കാത്തവരുടെ റി എൻട്രി വിസ കാലാവധി നീട്ടുന്ന പദ്ധതി നടപ്പിലായിത്തുടങ്ങിയതായി ജവാസാത്ത് അറിയിച്ചു.

സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ജവാസാത്തിനെയോ മറ്റു ജവാസാത്ത് സംവിധാനങ്ങളെയോ സമീപിക്കാതെ സൗജന്യമായി മൂന്ന് മാസത്തേക്കാണു റി എൻട്രി നീട്ടി നൽകുന്നത്.

ഇഷ്യു ചെയ്ത റി എൻട്രി വിസകൾ ഫെബ്രുവരി 25 നും മെയ് 24 നും ഇടയിൽ എക്സ്പയർ ആാകുന്നതാണെങ്കിൽ സൗജന്യമായി 3 മാസത്തേക്ക് നീട്ടി നൽകും.

നേരത്തെ ജവാസാത്ത് അറിയിച്ചിരുന്നത് ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ ഉപയോഗിക്കാതിരിക്കുന്ന റി എൻട്രികൾ 3 മാസത്തേക്ക് പുതുക്കി നൽകും എന്നതായിരുന്നു.

എന്നാൽ പുതിയ അറിയിപ്പ് പ്രകാരം മെയ് 24 നുള്ളിൽ കാലാവധി അവസാനിക്കുന്ന റി എൻട്രി വിസകളെല്ലാം പുതുക്കി നൽകുമെന്ന തീരുമാനം നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസം നൽകും.

സൗജന്യമായി ഇഖാമകൾ പുതുക്കി നൽകുന്ന പദ്ധതിയും നേരത്തെ ആരംഭിച്ചിരുന്നു. മാർച്ച് 18 നും ജൂൺ 30 നും ഇടയിൽ എക്സ്പയർ ആകുന്ന ഇഖാമകളാണു സൗജന്യമായി 3 മാസത്തേക്ക് പുതുക്കി നൽകിത്തുടങ്ങിയത്.

റി എൻട്രികൾ പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനു ആഭ്യന്തര മന്ത്രാലയത്തിൻ്റെ അബ്ഷിർ വഴി സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മിപ്പിച്ചു.

അതേ സമയം നാട്ടിലുള്ളവരുടെ റി എൻട്രി വിസകളും ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ ഇഖാമയുടെ കാര്യത്തിലും വിസയുടെ കാര്യത്തിലും പ്രത്യേക തീരുമാനങ്ങൾ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്