Sunday, November 17, 2024
KuwaitTop Stories

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോറന്റൈനിൽ ഇരിക്കുകയായിരുന്ന മലപ്പുറം സ്വദേശി കുവൈറ്റിൽ മരണപ്പെട്ടു.

കുവൈറ്റ് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടക്കൽ കുറ്റിപ്പുറം ചെനക്കൽ സ്വദേശി നമ്പിയാടത്ത് അമീർ ബാബുവാണ് (32 വയസ്സ്) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ജഹറയിലെ സ്വകാര്യ ക്ലിനിക്ക്‌ ജീവനക്കാരനായിരുന്നു മരണപ്പെട്ട അമീർ. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോറന്റൈനിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.

സർഹിന്ദ് നഗർ ചെനക്കൽ സ്വദേശി നമ്പിയാടൻ അബ്ദുറഹ്മാന്റെയും ബദറുന്നീസയുടെയും മകനാണ്. ഭാര്യ: ഷബ്ന, ഏക മകൾ ഒരു വയസുള്ള അഷ്റ. സഹോദരങ്ങൾ : സമീർ ബാബു, ഷമീന ബാനു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa