ഇന്ത്യയിലേക്ക് യു എ ഇയിൽ നിന്ന് കടലിനടിയിലൂടെ ട്രെയിൻ ഗതാഗതം പദ്ധതിയിൽ
ഹൈപ്പർ ലുപ്പും ഡ്രൈവറില്ലാത്ത പറക്കും കാറുമെല്ലാം നമുക്ക് മുംബിൽ അവതരിപ്പിച്ച യു എ ഇയുടെ അടുത്ത വിസ്മയം നിറഞ്ഞ പദ്ധതി യാഥാർത്ഥ്യമാകാൻ പോകുന്നു. ഫുജൈറയിൽ നിന്ന് മുബൈയിലേക്കു പുതിയ അണ്ടർ വാട്ടർ ഗതാഗത മാർഗ്ഗം സ്ഥാപിക്കാനുള്ള പദ്ധതിയിലാണു ബന്ധപ്പെട്ടവർ.
ആളുകൾക്ക് സഞ്ചാര സൗകര്യമൊരുക്കുന്നതിനുപരിയായി ഇന്ത്യയിൽ നിന്ന് ഇതേ ലൈനിലൂടെ പൈപുകൾ വഴി ശുദ്ധ ജലം യു എ ഇയിലേക്കും തിരിച്ച് യു എ ഇയിൽ നിന്ന് പെട്രോൾ ഇന്ത്യയിലേക്കും കൊണ്ട് വരാൻ ഇത് സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.
നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് മേധാവി അബ്ദുല്ല അൽ ഷെഹ്ഹി ഈ പദ്ധതിയെക്കുറിച്ച് പറയുന്നതിങ്ങനെ : ”യു എ ഇയിലെ ഫുജൈറയിൽ നിന്ന് അൾട്രാ സ്പീഡ് ഫ്ളോട്ടിംഗ് ട്രയിൻ കടൽ വഴി മുംബൈയുമായി ബന്ധപ്പെടുത്താനാണു ഞങ്ങളുടെ പദ്ധതി.ഫുജൈറ പോർട്ടിൽ നിന്ന് മുബൈയിലേക്ക് പെട്രോളിയവും നർമ്മദ നദിയിലെ വെള്ളം ഇന്ത്യയിൽ നിന്ന് ഫുജൈറ പോർട്ടിലേക്ക് തിരിച്ചും എത്തിക്കാനും ഈ ചാനൽ ഉപയുക്തമാകും.ജിസിസിയിലെ മറ്റു രാജ്യങ്ങൾക്കും ഈ വഴി പ്രയോജനപ്പെടുത്താനും ബിസിനസ് മെച്ചപ്പെടുത്താനും സാധിക്കും”.
ആകെ 2000 കിലോമീറ്ററിനു താഴെ മാത്രമേ മൊത്തം ട്രെയിൻ നെറ്റ് വർക്കിനു ദൈർഘ്യമുണ്ടാകൂ.ചൈനയിൽ നിന്നും റഷ്യയിലേക്കും കാനഡയിൽ നിന്ന് യുഎസിലേക്കും സമാന നെറ്റ് വർക്കുകൾ പദ്ധതിയിലുണ്ട്.ഇന്ത്യയിലെ മുംബൈ അഹമദാബാദ് ട്രയിൻ നെറ്റ് വർക്കിലും അണ്ടർ വാട്ടർ പദ്ധതിയുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa