പ്രഥമ ഇസ്ലാമിക് ബാങ്ക് സ്ഥാപകൻ അന്തരിച്ചു
ലോകത്തിൽ ആദ്യമായി ഇസ്ലാമിക് ബാങ്കിനു തുടക്കം കുറിച്ച ഹാജ് സഈദ് ബിൻ അഹ്മദ് അൽ ലൂത്ത (97) അന്തരിച്ചു. സാമ്പത്തീക വിദഗ്ദനും വ്യവസായിയുമായിരുന്ന സഈദ് ലൂത്ത 1923 ൽ ദുബൈയിൽ ആണു ജനിച്ചത്.

യു.എ.ഇയുടെ സാമ്പത്തിക പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിരുന്നയാളായിരുന്നു സഈദ് ലൂത്ത.1975ൽ സഈദ് ലുത്ത സ്ഥാപിച്ച ദുബൈ ഇസ്ലാമിക് ബാങ്കാണു ലോകത്തെ ആദ്യത്തെ ഇസ്ലാമിക് ബാങ്ക്. സഈദ് ലൂത്തയുടെ വിയോഗത്തിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
