ഈ മെസ്സേജ് നിങ്ങൾക്ക് ലഭിക്കാതിരിക്കാൻ നിങ്ങൾ മുൻ കരുതലെടുക്കുക; ആരോഗ്യ മന്ത്രാലയം
ജിദ്ദ: ഈ മെസ്സേജ് നിങ്ങൾക്ക് ലഭിക്കാതിരിക്കാൻ നിങ്ങൾ മുൻകരുതലെടുക്കുക എന്ന സന്ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പുതിയ ബോധവത്ക്കരണം ശ്രദ്ധേയമാകുന്നു.

ഒരു സൗദി പൗരനു കൊറോണ ടെസ്റ്റ് നടത്തിയതിൻ്റെ റിസൽറ്റ് പോസിറ്റീവാണെന്ന് അയാളുടെ മൊബൈലിലേക്ക് മെസ്സേജ് വന്നതിൻ്റെ സ്ക്രീൻ ഷോട്ടാണു ഇതിനായി ആരോഗ്യ മന്ത്രാലയം ഉപയോഗിക്കുന്നത്.
അത് പോലെ നിങ്ങളുടെ മൊബൈലിലേക്കും കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആണെന്ന മെസ്സേജ് വരാതിരിക്കണമെങ്കിൽ നിർദ്ദേശിക്കപ്പെട്ട മുൻകരുതലുകൾ പാലിക്കണമെന്നാണു ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്യുന്നത്.
സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച കൊറോണ പ്രതിരോധ നടപടികളോട് ജനങ്ങൾ പൂർണ്ണാർത്ഥത്തിൽ പ്രതിബദ്ധത കാണിച്ചിട്ടില്ലെന്നാണു രോഗികളുടെ എണ്ണം 2 ലക്ഷം കവിഞ്ഞതിൽ നിന്ന് മനസ്സിലാകുന്നത് എന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു.

അതോടൊപ്പം മാറാ വ്യാധികൾ ഉള്ളവർ ജാഗ്രത പുലർത്തണമെന്നും സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. നിങ്ങളുടെ രോഗത്തെ അവഗണിക്കരുത് എന്ന സന്ദേശത്തോടെ മാറാവ്യാധികളുള്ളവർ പാലിക്കേണ്ട വിവിധ മുൻകരുതലുകൾ നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa