രണ്ട് വിഭാഗങ്ങളിലുള്ളവർ മാസ്ക്ക് ധരിക്കുന്നതിനു ഡോക്ടറുടെ ഉപദേശം തേടണം; സൗദിയിൽ 20 വയസ്സിനു താഴെയുള്ളവർ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലില്ല
ജിദ്ദ: സൗദിയിൽ കൊറോണ രോഗികളുടെ ആകെ എണ്ണം 2,32,259 ആയി ഉയർന്നു. ഇതിൽ 1,67,138 പേരും സുഖം പ്രാപിച്ചു. ആകെ മരണം 2223 ആയിട്ടുണ്ട്. 62,898 പേരാണു നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2245 പേരും ഗുരുതരാവസ്ഥയിലാണുള്ളത്.
കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ പകുതിയിലധികം പേരും 60 വയസ്സിനു മുകളിലുള്ളവരാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ ബാക്കിയുള്ള 36 ശതമാനവും 40 നും 60 നും ഇടയിൽ പ്രായമുള്ളവരും 14 ശതമാനം 20 നും 40 നും ഇടയിൽ പ്രായമുള്ളവരുമാണ്. 20 വയസ്സിനു താഴെ പ്രായമുള്ളവർ ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യം വളരെ അപൂർവ്വമാണെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.
മാസ്ക്ക് ധരിക്കുന്നത് അപകടം ചെയ്യുമെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രണ്ട് വയസ്സിനു താഴെയുള്ളവരും ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവർക്കും മാസ്ക്ക് ധരിക്കൽ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഇവർക്ക് മാസ്ക്ക് ധരിക്കണമെങ്കിൽ ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa