പുണ്യസ്ഥലങ്ങളിൽ അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴ
ജിദ്ദ: മിന, അറഫ, മുസ്ദലിഫ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ ദുൽഖഅദ് 28 മുതൽ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ദുൽ ഖഅദ് 28 (ജൂലൈ 19) മുതൽ ദുൽ ഹിജ്ജ 12 വരെയായിരിക്കും വിലക്ക് നിലവിലുണ്ടായിരിക്കുകയെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ആരെങ്കിലും ഈ നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. സ്വദേശികളും വിദേശികളും ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിച്ചിരിക്കണമെന്നും ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു.
പുണ്യ സ്ഥലങ്ങളിലേക്കുള്ള വഴികളിൽ ശക്തമായ പരിശോധനാ സന്നാഹങ്ങളുമായി സുരക്ഷാ വിഭാഗം നിലയുറപ്പിക്കുമെന്നും നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
വളരെ ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് അതീവ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിയാണു ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa