ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ മദ്യ നിർമ്മാണത്തിലേർപ്പെട്ട വിദേശി വനിത പിടിയിൽ

റിയാദ്: റിയാദിൽ മദ്യ നിർമ്മാണത്തിലേർപ്പെട്ട വിദേശി വനിത സുരക്ഷാ സേനയുടെ പിടിയിലായി. ഉമ്മുൽ ഹമാം ഡിസ്റ്റ്രിക്കിലെ ഒരു ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു മദ്യ നിർമ്മാണം നടത്തിയിരുന്നത്.

ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ മദ്യം നിറച്ച 26 ബാരലുകളും മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കളും കണ്ടെടുത്തു. എത്യോപ്യൻ സ്വദേശിനിയായ അനധികൃത താമസക്കാരിയാണ് പ്രതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്